‘അറസ്‌റ്റിന് കാരണം ‘ഖാൻ’; ആര്യന്റെ അറസ്‌റ്റിൽ വിമർശനവുമായി മെഹബൂബ മുഫ്‌തി

By Trainee Reporter, Malabar News
Mehbooba-mufti
Ajwa Travels

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്‌തതിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്യാൻ കാരണം ‘ഖാൻ’ എന്ന സർ നെയിം ആണെന്ന് മെഹബൂബ ട്വിറ്ററിൽ കുറിച്ചു.

ലഖിംപൂരിൽ നാല് കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ്‌ ചെയ്യാൻ മടിച്ച ഏജൻസികൾ 23കാരനെ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണ്. ഇതിന് കാരണം അദ്ദേഹത്തിന്റെ സർ നെയിമാണ്. വോട്ട് ബാങ്കിനെ തൃപ്‌തിപ്പെടുത്താൻ ബിജെപി മുസ്‌ലീങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും മെഹബൂബ മുഫ്‌തി ആരോപിച്ചു. നീതിന്യായ വ്യവസ്‌ഥയെ പരിഹസിക്കുന്ന നടപടിയാണിതെന്നും അവർ ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞ ആഴ്‌ചയാണ് ആഡംബര കപ്പലിലെ പാർട്ടിയിൽ ലഹരി ഉപയോഗിച്ചെന്ന കുറ്റത്തിന് ആര്യൻ ഖാനെ എൻസിബി അറസ്‌റ്റ്‌ ചെയ്‌തത്‌. ആര്യന് ജാമ്യവും നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനവുമായി മെഹബൂബ രംഗത്തെത്തിയത്.

Most Read: സാമ്പത്തിക ശാസ്‌ത്ര നൊബേൽ; പുരസ്‌കാരം 3 അമേരിക്കൻ ഗവേഷകർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE