സാമ്പത്തിക ശാസ്‌ത്ര നൊബേൽ; പുരസ്‌കാരം 3 അമേരിക്കൻ ഗവേഷകർക്ക്

By Staff Reporter, Malabar News
economics-nobel-2021
Ajwa Travels

ഓസ്‌ലോ: ഈ വർഷത്തെ സാമ്പത്തിക നൊബേൽ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്‌ത്രജ്‌ഞർക്ക്. ഡേവിഡ് കാർഡ്, ജോഷ്വ ഡി ആൻഗ്രിസ്‌റ്റ്, ഗൈഡോ ഇംബെൻസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ശാസ്‌ത്ര പഠനങ്ങളാണ് ഡേവിഡ് കാർഡിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

കാഷ്വൽ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേർക്കും പുരസ്‌കാരം നേടിക്കൊടുത്തത്. പുരസ്‌കാര ജേതാക്കളായ ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്‌റ്റ്, ഗൈഡോ ഇംബെൻസ് എന്നിവർ തൊഴിൽ വിപണിയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്‌ചകൾ നൽകുകയും ഗവേഷണങ്ങളിൽ പുതിയ വിപ്ളവങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തുവെന്ന് സ്വീഡിഷ് അക്കാദമി പ്രസ്‌താവനയിൽ പറഞ്ഞു.

Read Also: ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്‌പേസ് അസോസിയേഷന് തുടക്കമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE