പിങ്ക് ഗൗണിൽ വ്യത്യസ്‌ത ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരം കീർത്തി സുരേഷ്. തന്റെ പുതിയ സിനിമയായ ‘സർക്കാരു വാരി പാട്ട’യുടെ പ്രചാരണ പരിപാടിക്കാണ് താരം ഗൗണിലെത്തിയത്. സമൂഹ മാദ്ധ്യമത്തിലൂടെ ഏതാനും ചിത്രങ്ങൾ താരം പങ്കുവെക്കുകയും ചെയ്‌തിരുന്നു.
ടർട്ടിൽ നെക്കും ഫുൾസ്ളീവും ഹൈ സ്ളിറ്റുമാണ് ഗൗണിന്റെ പ്രത്യേകത. ദ് ഹൗസ് ഓഫ് എക്സോട്ടിക്ക് എന്ന ഫാഷൻ ഹൗസിന്റെ കലക്ഷനിൽ നിന്നുള്ളതാണ് ഗൗൺ.
View this post on Instagram
സ്വർണക്കമ്മൽ, ഗോൾഡും കറുപ്പും നിറങ്ങളുള്ള മാല എന്നിവയായിരുന്നു ആക്‌സസറീസ്. ബൺ ഹെയർ സ്‌റ്റൈല്‍ താരത്തിന് ബോൾഡ് ലുക്ക് നൽകി.
നൂഡ് ഐ ഷാഡോ, ബ്ളാക് ഐ ലൈനർ, മസ്‌കാര, മെറൂൺ ലിപ്‌സ്‌റ്റിക് എന്നിവ ചേർന്ന മേക്കപ്പും കീർത്തിയെ കൂടുതൽ മനോഹരിയാക്കി.
Most Read: രക്ഷിത് ഷെട്ടി നായകനായ ‘777 ചാർളി’ ട്രെയ്‌ലർ പുറത്തുവിട്ടു







































