രക്ഷിത് ഷെട്ടി നായകനായ ‘777 ചാർളി’ ട്രെയ്‌ലർ പുറത്തുവിട്ടു

By Staff Reporter, Malabar News
777-Charlie-
Ajwa Travels

കന്നഡ യുവതാരം രക്ഷിത് ഷെട്ടി നായകനാകുന്ന ‘777 ചാര്‍ളി’യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. കിരണ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്‌റ്റുഡിയോയുടെ ബാനറില്‍ ജിഎസ് ഗുപ്‌തയും രക്ഷിത് ഷെട്ടിയുമാണ് നിര്‍മാതാക്കള്‍. ജൂണ്‍ 10ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.


ധര്‍മ എന്ന യുവാവും ചാര്‍ളി എന്ന നായക്കുട്ടിയുമായുള്ള ബന്ധവും ചാര്‍ളി ധര്‍മന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ട്രെയ്‌ലറിൽ കാണാനാവുക. ആരുമായി അധികം അടുത്തിടപഴകാത്ത, ഒറ്റയ്‌ക്ക് ജീവിക്കുന്ന ധര്‍മന്റെ ജീവിതത്തിലേക്ക് ഇടയ്‌ക്ക് വച്ചാണ് ചാര്‍ളി കടന്നുവരുന്നത്.

രക്ഷിത് ഷെട്ടിക്കൊപ്പം സംഗീത ശംഗേരിയാണ് ചിത്രത്തിലെ നായിക. രാജ് ബി ഷെട്ടി, ബോബി സിംഹ, ഡാനിഷ് സൈട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉളിടവരു കണ്ടാന്തെ, അവനെ ശ്രീമാൻ നാരായണ, കിറുക്ക് പാർട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരനാണ് രക്ഷിത് ഷെട്ടി.

Read Also: ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE