സംസ്‌ഥാനത്ത്‌ മികച്ച പോളിങ്; ബൂത്തുകളിൽ നീണ്ടനിര, ആത്‌മവിശ്വാസത്തിൽ മുന്നണികൾ

10.57 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 20.69% പോളിങ് രേഖപ്പെടുത്തി. തൃശൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഇടുക്കിയിലാണ് ഏറ്റവും കുറവ്.

By Senior Reporter, Malabar News
election
Rep. Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് നാലാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. 10.57 വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 20.69% പോളിങ് രേഖപ്പെടുത്തി. തൃശൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഇടുക്കിയിലാണ് ഏറ്റവും കുറവ്.

വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിൽ മികച്ച പോളിങ് ഉണ്ട്. ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് മികച്ച പോളിങ്. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് ശേഷവും വോട്ട് ചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനം ഉള്ളയാൾക്കും സ്ളിപ്പ് നൽകും. എന്നാൽ, ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ്. 883 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പടെ 2,71,96,936 സമ്മതിദായകരാണുള്ളത്. 2500 പ്രശ്‌നബാധിത ബൂത്തുകൾ സംസ്‌ഥാനത്ത്‌ ഉണ്ടെന്നാണ് പോലീസ് റിപ്പോർട്. 140 കമ്പനി കേന്ദ്രസേനാ അംഗങ്ങളും 20 കമ്പനി തമിഴ്‌നാട് പോലീസും സംസ്‌ഥാനത്ത്‌ ഉണ്ട്.

പോളിങ് ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 75.75% ആയിരുന്നു പോളിങ്. ഇത് ഇക്കുറി മാറിമറിയുമോ എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്. സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് തുടർ ഭരണം ഉറപ്പിക്കാനുള്ള പ്രചാരണവുമായി രംഗത്തിറങ്ങിയത്.

വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും കേരളത്തിൽ ഒരു മാറ്റം വേണമെന്ന വാദവുമായി ബിജെപിയും കളങ്ങളിൽ നിറഞ്ഞിരുന്നു. അതേസമയം, മോക്ക് പോളിങ്ങിനിടെ പലയിടത്തും വോട്ടർ മെഷീൻ തകരാറിലായി. മെഷീനിലെ പ്രശ്‌നം പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് ആരംഭിച്ചത്. ഉടുമ്പൻചോലയിൽ മൂന്ന് ബൂത്തുകളിൽ വോട്ടിങ് കേന്ദ്രങ്ങൾ പണിമുടക്കി. മിക്കയിടങ്ങളിലും ഇത്തരത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ തകരാർ ഉള്ളതായി റിപ്പോർട് ചെയ്യുന്നുണ്ട്.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE