തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 7699 പേരാണ്. ആകെ രോഗബാധ 6820 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 26 ആണ്. സമ്പര്‍ക്ക രോഗികള്‍ 5935 ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 84,087 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 60 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 61,388 സാംപിളുകളാണ് പരിശോധിച്ചത്.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്. കോവിഡിനു ശേഷം പലരിലും വിവിധ ആരോഗ്യ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നുണ്ട്. രക്തം കട്ടപിടിക്കുന്നതും ഹൃദയാഘാതവും ചിലരിൽ കാണുന്നു. ചിലർക്ക് അവയവങ്ങൾക്കു ശേഷി കുറയുന്ന സാഹചര്യമുണ്ടു. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിൽ അധികം ആളുകൾക്ക് രോഗം വരാതിരിക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. ഇവർ പുലർത്തുന്ന ശ്രദ്ധകൊണ്ടാണിതെണ് ന്നും മുഖ്യമന്ത്രി പറഞ്ഞു. 2020 നവംബർ 05ലെ സമ്പൂർണ്ണ കോവിഡ് അവലോകനം ഇവിടെ ലഭ്യമാണ്.
National News: ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; എതിർക്കില്ലെന്നും സിപിഎം




































