കണക്കിൽ കുറവുണ്ട്; രോഗമുക്‌തി 3347, രോഗബാധ 4538, സമ്പര്‍ക്കം 3997

By Desk Reporter, Malabar News
Pinarayi Vijayan 2020 Nov 11_Malabar News
Ajwa Travels

തിരുവനന്തപുരം: നമ്മുടെ സംസ്‌ഥാനത്ത് 4538, സമ്പർക്കം 3997, രോഗമുക്‌തി 3347.  ഉറവിടം അറിയാത്തത് 249 പേരാണ്, 67 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. ചികിൽസയിൽ ള്ളവർ 57,879 ആണ്. 36,027 സാംപിൾ പരിശോധിച്ചു. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സ്‌ഥിതി വളരെ ഗുരുതരമായി ഉയരുകയാണ്. ഇന്ന് മാത്രം സ്ഥിരീകരിച്ചത് 918 ആണ്. കോട്ടയം ജില്ലയിൽ എല്ലായിടത്തും കോവിഡ് ബാധിതരായിക്കഴിഞ്ഞു. 

രോഗവ്യാപനത്തിന്റെ തോത് നിർണയിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. 0.4 %. രോഗികകളുടെ എണ്ണം വർധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. ക്രമീകരണങ്ങളും നിയമനടപടികളും ശക്തമാക്കും. കുറഞ്ഞ ദിവസത്തിനിടെ വലിയ തോതിലുള്ള വർധനയാണ്.

ഇത്രയും നാൾ രോഗവ്യാപന തോത് നിർണയിക്കുന്നതിൽ കേരളം മുന്നിലായിരുന്നു. പക്ഷെ, അതിന് ഇളക്കം വന്നു. ഇന്ന് വിലയിരുത്തൽ യോഗം ആയതിനാൽ കണക്കു പൂർണമായി ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ, നാളത്തെ കണക്ക് വളരെ കൂടാനുള്ള സാധയതയുണ്ട്;മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആൾക്കൂട്ടം, വ്യാപനത്തിന്റെ പ്രധാന ഘടകമായി വരുന്നു. സംസ്‌ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്‌നത്തിൽ പൊലീസിന് ശ്രദ്ധിക്കേണ്ടി വന്നു. കോവിഡ് പോരാട്ടത്തിൽ ഇതു തടസ്സമായി വന്നു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

അകലം പാലിക്കാത്ത കട ഉടമകൾക്കെതിരെ നടപടി എടുക്കും. കട അടച്ചിടേണ്ടി വരും. മാസ്‌ക് ധരിക്കാത്ത കേസുകളിൽ പിഴ വർധിപ്പിക്കും 225 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ നമുക്കുണ്ട്. കോവിഡ് ഭേതമായതിനുശേഷം മറ്റു രോഗങ്ങൾ വരുന്നവർക്ക് ചികിൽസക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും.

Most Read: നടിയെ ആക്രമിച്ച കേസ്: മൊഴി തിരുത്താന്‍ ഭീഷണിയെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE