കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി തിരുത്താന്‍ സ്വാധീനം ചെലുത്തുന്നതായി പരാതി. കേസിലെ മുഖ്യസാക്ഷി വിപിന്‍ ലാല്‍ ആണ് മൊഴി തിരുത്താന്‍ ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. പോലീസില്‍ നല്കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്ന് വിപിന്‍ പരാതിപ്പെട്ടു. പരാതിയില്‍ പോലീസ് കേസെടുത്തു. ആരെയും പ്രതി ചേര്‍ക്കാതെയാണ് പരാതി രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ദിവസം കേസിലെ സാക്ഷികളായ സിനിമ താരങ്ങള്‍ സിദ്ധിഖ്, ഭാമ തുടങ്ങിയവര്‍ കൂറുമാറിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. അതിനിടയിലാണ് കേസിലെ മുഖ്യസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്.
Related news: നടിയെ ആക്രമിച്ച കേസ്; സിദ്ധിഖും ഭാമയും കൂറുമാറി