കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. സമീപ കാലത്തെ ഏറ്റവും വലിയ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 640 രൂപ കൂടി 57,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 80 രൂപ കൂടി വർധിച്ചാൽ ഒരു പവന്റെ വില 58,000 രൂപയിലെത്തും. കഴിഞ്ഞ ദിവസം 57280 രൂപയായിരുന്നു വില.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1720 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഗ്രാമിന്റെ വിലയാകട്ടെ 7240 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില റെക്കോർഡ് നിലവാരമായ 77,641 രൂപയിലെത്തി.
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹാപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വർധനവിന് കാരണം. ആഭ്യന്തര വിപണിയിൽ ഡിമാന്റ് കൂടിയതും സ്വർണം നേട്ടമാക്കി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവയുടെ സമീപകാല നയങ്ങളും പശ്‌ചിമേഷ്യയിലെ പിരിമുറുക്കവും സ്വർണവില വർധനവിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. വില ഇനിയും ഉയരാനാണ് സാധ്യത.
Most Read| ‘രക്‌തസാക്ഷികൾ പോരാട്ടത്തിനുള്ള പ്രചോദനം’; യഹ്യ വധത്തിൽ മുന്നറിയിപ്പുമായി ഇറാൻ