കൊച്ചി: സംസ്‌ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. പവന് 160 രൂപയാണ് ഇന്നലെ വർധിച്ചത്. ഇന്നും അതേ നിരക്കിലാണ് വ്യാപാരം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,720 രൂപയാണ്.
കഴിഞ്ഞ ശനിയാഴ്‌ച പവന് 280 രൂപ വർധിച്ചിരുന്നു. ഒരു ഗ്രാം കാരറ്റ് സ്വർണത്തിന്റെ വില 6715 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5555 രൂപയാണ്. 22 കാരറ്റിനെ അപേക്ഷിച്ചു വില കുറവായതിനാൽ സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഉപയോക്‌താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് കേരളത്തിൽ നിന്ന് ലഭിച്ചിരുന്നു.
വെള്ളിയുടെ വിലയും ഇന്ന് മാറ്റമില്ലാതെ തുടരുന്നുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്. നിലവിൽ സംസ്‌ഥാനത്ത് വിവാഹ സീസണാണ്. സ്വർണവില മാറ്റമില്ലാതെ തുടരുന്നത് ഉപഭോക്‌താക്കൾക്ക് ആശ്വാസമാണെങ്കിലും ഇടവേളകളിൽ നേരിയ വർധനവ് ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം