തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്ന് തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാറിന് ഉണ്ടായ വീഴ്‌ചകൾ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വേഷിക്കും.
പൂരം കലക്കൽ അട്ടിമറിയിലെ ഗൂഢാലോചനയിൽ ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ മൂന്നാമതായി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തിൽ മൂന്നുതരത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.
അതേസമയം, എഡിജിപിയെ ക്രസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി നൽകിയ അന്വേഷണ റിപ്പോർട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട് തള്ളിയ ഡിജിപി, എഡിജിപിക്കെതിരെയും അന്വേഷണം വേണമെന്ന തരത്തിലാണ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട് നൽകിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!