കാര്‍ഷിക ബില്‍; അധികാരം കവര്‍ന്നെടുക്കുന്നു; കേരളം സുപ്രീം കോടതിയിലേക്ക്

By News Desk, Malabar News
kerala moves to supreme court against agiculture bill
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കാര്‍ഷിക ബില്‍ പാസാക്കിയതിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം ശക്തമാവുകയും ഇടത് പക്ഷ എംപിമാര്‍ സമരത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനം നേരിട്ട് നിയമ പോരാട്ടത്തിനിറങ്ങുന്നത്.

സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നും മന്ത്രി സഭ വ്യക്തമാക്കി. നിയമം കര്‍ഷകരെ നേരിട്ട് ബാധിക്കുന്നതിനാല്‍ തുടര്‍ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് ഉപദേശം തേടിയിരുന്നു.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് കൃഷിയിലെ നിയമ നിര്‍മാണം. ഇത് നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ പ്രശ്നം ആണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. കേന്ദ്രം നേരത്തെ മുന്നോട്ട് വെച്ച അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്പനി കേരളമടക്കം 8 സംസ്ഥാനങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യസഭയില്‍ പാസായ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്നും അഡീഷണല്‍ അഡ്വക്കേറ്റ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE