നാടിന്റെ പിറവി ആഘോഷം ധൂർത്തോ? പ്രതിപക്ഷത്തെ വിമർശിച്ചു മുഖ്യമന്ത്രി

നവംബർ ഒന്ന് മുതലാണ് ഒരാഴ്‌ചയോളം നീണ്ടുനിൽക്കുന്ന കേരളീയം പരിപാടി തലസ്‌ഥാനത്ത് സംഘടിപ്പിക്കുന്നത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്‌ഥാനം ഉഴറുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുന്നത്.

By Trainee Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടി ബഹിഷ്‌കരിക്കുമെന്ന് വ്യക്‌തമാക്കിയ പ്രതിപക്ഷത്തിന്റെ തീരുമാനത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പ്രതിപക്ഷം ഏത്  കാര്യങ്ങളെയും എതിർക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. ധൂർത്ത് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം. എന്നാൽ, നാടിന്റെ പിറവി ആഘോഷിക്കുന്നത് എങ്ങനെ ധൂർത്താകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

”മണ്ഡലസദസ് സംഘടിപ്പിക്കുന്നത് നാടിനെ പുരോഗതിയിലേക്ക് നയിക്കാനാണ്. അതിന്റെ ഭാഗമായി മന്ത്രിസഭയാകെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തുന്നു. പൊതുവായി നടന്ന കാര്യങ്ങൾ, ജില്ലയിൽ നടന്ന കാര്യങ്ങൾ, ആ മണ്ഡലത്തിൽ നടന്ന കാര്യങ്ങൾ എന്നിവ അവതരിപ്പിക്കാനാണ് വരുന്നത്. ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്താണെന്നതും അവതരിപ്പിക്കും. ഒട്ടേറെ നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ ഉയർന്നുവരും. ഇത് നാടിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ സഹായിക്കും”- മുഖ്യമന്ത്രി പറഞ്ഞു.

”ഈ ഉദ്യമത്തോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കിക്കഴിഞ്ഞു. അതിനും ധൂർത്ത് എന്നാണ് വിളിക്കുന്നത്. ഓരോ സ്‌ഥലത്തും പരിപാടികൾ നടത്താൻ അതത് പ്രദേശത്തെ എംഎൽഎ നേതൃത്വം കൊടുക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇവിടെ ഒരു വിവേചനവും ഇല്ല. എന്നിട്ടും സഹകരിക്കില്ലെന്നാണ് നിലപാട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സമീപനം വരുന്നത്? ഇവിടെ ഇവർ ഏതെങ്കിലും കാര്യത്തിൽ സഹകരിച്ചിട്ടുണ്ടോ?”- മുഖ്യമന്ത്രി ചോദിച്ചു.

”ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു സർക്കാർ എന്ന പ്രതീതി സൃഷ്‌ടിക്കാൻ പറ്റുമോയെന്നു നോക്കുകയാണവർ. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ സംസ്‌ഥാനത്ത്‌ ഈ സർക്കാർ ചെയ്‌ത കുറേ കാര്യങ്ങൾ ഉണ്ടല്ലോ. ഒന്നും രഹസ്യമല്ലായിരുന്നു. എല്ലാം പരസ്യമായിരുന്നു. ഞാൻ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. എല്ലാം പരസ്യമാണ്. എല്ലാവരുടെയും കൺമുന്നിലുള്ള വസ്‌തുതകളാണ്. അവരവർക്ക് തൊട്ടറിയാൻ കഴിയുന്ന അനുഭവങ്ങളാണ്”- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നവംബർ ഒന്ന് മുതലാണ് ഒരാഴ്‌ചയോളം നീണ്ടുനിൽക്കുന്ന കേരളീയം പരിപാടി തലസ്‌ഥാനത്ത് സംഘടിപ്പിക്കുന്നത്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്‌ഥാനം ഉഴറുമ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരസ്യമായാണ് ബഹിഷ്‌കരണ പ്രഖ്യാപനം നടത്തിയത്.

Most Read| വീണ ജോർജിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശം; കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE