തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്‌ഥാനക്കാരെ അറിയിക്കാൻ നടപടി. സർക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്‌ഥാനങ്ങളിലെ സിനിമാ തിയേറ്ററുകളിൽ പരസ്യം നൽകാനാണ് തീരുമാനം.
കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളിലെ തിയേറ്ററുകളിൽ പരസ്യം നൽകാൻ 18.19 ലക്ഷം രൂപ അനുവദിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ സംസ്‌ഥാനങ്ങളിലെ 100 തിയേറ്ററുകളിൽ 28 ദിവസം വരെ പരസ്യം നൽകാനാണിത്.
മലയാളികൾ കൂടുതലുള്ള സ്‌ഥലങ്ങൾ എന്ന നിലയിലാണ് ഈ സംസ്‌ഥാനങ്ങളിൽ പരസ്യം നൽകുന്നതെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു. അന്തർ സംസ്‌ഥാന പബ്ളിക് റിലേഷൻ പ്ളാൻ ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി