തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച ഡോ. ഹാരിസിന്റെ പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും, നടപടി വേണ്ടെന്ന് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്‌ടർ പറഞ്ഞതിൽ പൂർണമായും വസ്‌തുതയില്ല. ഡോക്‌ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡോ. ഹാരിസ് ജോലി ചെയ്യുന്ന യൂറോളജി വിഭാഗത്തിലുണ്ടായ ഫയൽ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടിയ വീഴ്‌ചകളും പരാമർശിച്ചിട്ടുണ്ട്.
നടപടിക്രമണങ്ങളിലെ സങ്കീർണതകൾ ലഘൂകരിക്കണമെന്നും കൂടുതൽ സാമ്പത്തിക സ്വാതന്ത്രം സ്‌ഥാപന മേധാവികൾക്ക് അനുവദിക്കണമെന്നുമാണ് ശുപാർശ. ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. ബി. പത്‌മകുമാർ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകിയാണ് ഡിഎഇയ്‌ക്ക് റിപ്പോർട് നൽകിയത്. റിപ്പോർട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!