ന്യൂഡെൽഹി: രാജ്യത്ത് ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. തമിഴ്നാടാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
തെലങ്കാനയും, ആന്ധ്രാ പ്രദേശുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഉത്തർ പ്രദേശാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. എന്നാൽ ആരോഗ്യ മേഖലയിൽ ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന സംസ്ഥാനവും ഉത്തർപ്രദേശാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെറുസംസ്ഥാനങ്ങളിൽ മിസോറാമാണ് ഏറ്റവും വേഗത്തിൽ വളർച്ച നേടിയതെന്നും റിപ്പോർട് വ്യക്തമാക്കുന്നു.
Read Also: ആൺ-പെൺ വേർതിരിവ് ഇല്ലാതെ കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കട്ടെ; നിർദ്ദേശവുമായി മന്ത്രി







































