തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ച് കേരളം. ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകളുടെയും കോർപറേഷനുകളിലെ സംവരണ വാർഡുകളുടെയും നറുക്കെടുപ്പ് ഇന്ന് പൂർത്തിയാകും. കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളുടെ നറുക്കെടുപ്പാണ് നടക്കുക.
ഈമാസം 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകും. അടുത്തമാസം ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. നവംബർ, ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചിപ്പിച്ചിരുന്നു.
ഡിസംബർ 20ന് മുമ്പാണ് പുതിയ ഭരണസമിതി തദ്ദേശ സ്‌ഥാപനങ്ങളിൽ ചുമതലയേൽക്കേണ്ടത്. വോട്ടെടുപ്പിന് മുൻപ് ഒരുവട്ടം കൂടി വോട്ടർപട്ടിക പുതുക്കാൻ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ക്ഷേമപെൻഷൻ വർധനയടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചേക്കും. പെൻഷൻ 1600ൽ നിന്ന് 1800 മുതൽ 2000 രൂപ വരെയാക്കി വർധിപ്പിക്കാനാണ് ആലോചന.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി








































