മലപ്പുറം: നിപ ഭീതിയിൽ നിന്ന് മലപ്പുറം കരകയറുന്നു. ഇന്ന് പുറത്തുവന്ന ആറുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി പട്ടികയിലും 90 പേർ സെക്കണ്ടറി പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിൽ ഉള്ളതെന്നും മന്ത്രി അറിയിച്ചു.
രോഗലക്ഷണങ്ങളുമായി ഇന്ന് രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. ഇവരടക്കം നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസയിൽ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
Most Read| ഡെൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു