തിരുവനന്തപുരം: മദ്യനയത്തിന് അനുമതി നൽകി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഈ മാസം 11ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ഡ്രൈഡേ ഒഴിവാക്കില്ലെന്നാണ് തീരുമാനം. ഒന്നാം തീയതിയിലെ ഡ്രൈഡേ ഇപ്പോഴുള്ളത് പോലെ തുടരും.
എന്നാൽ, വിനോദസഞ്ചാര മേഖലയിൽ ഡ്രൈഡേയിലും മദ്യം വിളമ്പാൻ അനുമതിയുണ്ട്. വിനോദ സഞ്ചാര മേഖലകളിൽ യോഗങ്ങളും പ്രദർശനങ്ങളും പ്രോൽസാഹിപ്പിക്കാനാണ് ഇളവ് കൊണ്ടുവന്നത്. ഇതിനായി 15 ദിവസം മുൻപ് പ്രത്യേക അനുമതി വാങ്ങണം.
പുതിയ മദ്യനയത്തിൽ വിവാദ വ്യവസ്ഥകൾ ഒഴിവാക്കും. ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ച് നൽകില്ല. ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതിയുണ്ടാകും. മുൻവർഷത്തെ നയത്തിൽ തീരുമാനിച്ച വിഷയമായതിനാലാണ് മാറ്റം വരുത്താത്തത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്







































