തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. വ്യാജ വാര്‍ത്ത നല്‍കിയ മാദ്ധ്യമങ്ങള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചുവെന്ന് വാര്‍ത്ത നല്‍കിയ മാദ്ധ്യമങ്ങളെ, നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ നീക്കം. തീപിടുത്തം ആസൂത്രിതപരമാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന്, മാദ്ധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്യും. സിആര്‍പിസി 199(2) വകുപ്പ് പ്രകാരമാണ് കേസ് ചുമത്തുക. തെറ്റായ വാര്‍ത്ത നല്‍കിയ മാദ്ധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സിലിനെയും സമീപിക്കും.
Read also: ആറ് മാസത്തിനിടെ അഞ്ച് തവണ മാത്രം പറന്ന് കേരളാ പോലീസിന്റെ ഹെലികോപ്‌ടർ; നഷ്‌ടം കോടികള്‍