ആറ് മാസത്തിനിടെ അഞ്ച് തവണ മാത്രം പറന്ന് കേരളാ പോലീസിന്റെ ഹെലികോപ്‌ടർ; നഷ്‌ടം കോടികള്‍

By News Desk, Malabar News
Helecopter kerala police
Ajwa Travels

തിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്‌ടർ വാടകക്കെടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്‌ടം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഹെലികോപ്‌ടറിന് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്ന വാടക 10 കോടിയില്‍ അധികമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ വെറും അഞ്ച് തവണ മാത്രമാണ് ഹെലികോപ്‌ടർ പറന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഹെലികോപ്‌ടറിന്റെ വാടക വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയാറായിട്ടില്ല.

ഹെലികോപ്‌ടർ വാടകക്കെടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ധനകാര്യ വകുപ്പ് അനുമതി നല്‍കിയത്. 18 ശതമാനം ജി എസ് ടി കൂടി ഉള്‍പ്പെടുത്തി ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം ആയിരുന്നു ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ അനുവദിച്ച തുക. പറന്നാലും ഇല്ലെങ്കിലും ഈ തുക ഡെല്‍ഹി ആസ്ഥാനമായ പവര്‍ ഹാന്‍സ് എന്ന കമ്പനിക്ക് നല്‍കണം.

ആദ്യ ഗഡു നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ഹെലികോപ്‌ടർ എത്തിയിരുന്നു. എന്നാല്‍, പെട്ടിമുടി ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായപ്പോള്‍ ഹെലികോപ്‌ടർ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. ആദ്യ പരിശീലന പറക്കലില്‍ തന്നെ ഹെലികോപ്‌ടറില്‍ നിന്നുള്ള വനമേഖലയിലെ നിരീക്ഷണം പ്രായോഗികം അല്ലെന്നും തെളിഞ്ഞിരുന്നു.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വാടക കണക്കാക്കുമ്പോള്‍ 10,23,76,800 രൂപയാണ് സര്‍ക്കാര്‍ ഡെല്‍ഹിയിലുള്ള കമ്പനിക്ക് നല്‍കേണ്ടത്. ഇങ്ങനെ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇരുപത് കോടിയിലധികം രൂപ സര്‍ക്കാരിന് നല്‍കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE