തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴയ്‌ക്ക് സാധ്യത. ചിലയിടങ്ങളിൽ കനത്ത മഴയ്‌ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. മൽസ്യബന്ധനത്തിന് വിലക്കുണ്ട്.
കേരളാ തീരം മുതൽ മഹാരാഷ്‌ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. കേരളാ തീരത്തും തമിഴ്‌നാട് തീരത്തും ബുധനാഴ്‌ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് സമുദ്രസ്‌ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു.
Most Read| മാനനഷ്‌ടക്കേസ്; മേധാ പട്‌കറിന് അഞ്ചുമാസം തടവുശിക്ഷ- പത്ത് ലക്ഷം രൂപ പിഴയും