തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി കെഎം എബ്രഹാം സ്‌ഥാനമേൽക്കും. നിലവിൽ കിഫ്ബി സിഇഒയാണ്. മാദ്ധ്യമ ഉപദേഷ്‌ടാവായിരുന്ന എൻ പ്രഭാവർമ്മയാണ് മീഡിയ വിഭാഗം സെക്രട്ടറി. ശാസ്‌ത്ര സാങ്കേതിക വിഭാഗം ഉപദേശകൻ എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന തസ്‍തികയിലേക്ക് മാറ്റി.
പിഎം മനോജ് പ്രസ് സെക്രട്ടറിയായി തുടരും. അഡ്വ. എ രാജശേഖരൻ നായരാണ് സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. പി ഗോപൻ, ദിനേശ് ഭാസ്‌കർ, നേരത്തെ വിവാദത്തിൽപെട്ട സിഎം രവീന്ദ്രൻ എന്നിവർ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ലിസ്‌റ്റിലുണ്ട്. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.
Read also: ഗാസയിൽ നിരവധി മാദ്ധ്യമ പ്രവർത്തകരുടെ വാട്സാപ് സേവനങ്ങൾ വിലക്കിയതായി പരാതി







































