റമസാൻ- വിഷു ചന്തകൾ പെരുമാറ്റച്ചട്ട ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ഈ മാസം എട്ടുമുതൽ 14 വരെ സംസ്‌ഥാനത്തുടനീളം 250 റമസാൻ- വിഷു ചന്തകൾ ആരംഭിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് തടയിടുകയായിരുന്നു. 26ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് നിരോധനത്തിന് കാരണമായി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

By Trainee Reporter, Malabar News
High Court
Rep. Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സബ്‌സിഡിയോടെ കൺസ്യൂമർഫെഡ്‌ ആരംഭിക്കാനിരുന്ന റമസാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും എന്നതിനാലാണ് റമസാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹൈക്കോടതിയിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്.

ഈ മാസം എട്ടുമുതൽ 14 വരെ സംസ്‌ഥാനത്തുടനീളം 250 റമസാൻ- വിഷു ചന്തകൾ ആരംഭിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് തടയിടുകയായിരുന്നു. ഈ മാസം 26ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് നിരോധനത്തിന് കാരണമായി കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.

കമ്മീഷന്റെ നിലപാടിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയിൽ നൽകിയ ഹരജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമ്മീഷൻ നിലപാടറിയിച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കും. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന നടപടികൾ തിരഞ്ഞെടുപ്പിന്റെ സമയത്തല്ല, അതിനും നേരത്തെയാണ് സ്വീകരിക്കേണ്ടതെന്ന് മുൻകാല സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടി കമ്മീഷൻ പറയുന്നു.

അധികാരത്തിലിരിക്കുന്ന പാർട്ടി സർക്കാർ സംവിധാനങ്ങൾ തങ്ങളുടെ നേട്ടങ്ങൾക്കായി ഉപയോഗിച്ചേക്കാം എന്ന് ആരോപണങ്ങൾ ഉയരാം. എല്ലാ പാർട്ടികൾക്കും തുല്യരായി മൽസരിക്കാവുന്ന വിധത്തിൽ കാര്യങ്ങൾ മാറേണ്ടതുണ്ട്. അവിടെ ഒരു രാഷ്‌ട്രീയ പാർട്ടിക്കും അനർഹമായ മുൻ‌തൂക്കം ലഭിക്കാൻ പാടില്ല. ഭരിക്കുന്ന പാർട്ടിക്ക് അധികാരം ഉണ്ട് എന്നതിനാൽ അത് തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഉപയോഗിക്കാൻ പാടില്ല എന്നാണ് പെരുമാറ്റച്ചട്ടം വ്യക്‌തമാക്കുന്നത്‌- കമ്മീഷൻ വ്യക്‌തമാക്കി.

സംസ്‌ഥാനത്ത്‌ ഏപ്രിൽ എട്ടുമുതൽ 14 വരെ 250 റമസാൻ- വിഷു ചന്തകൾ തുറക്കാനായിരുന്നു കൺസ്യൂമർഫെഡിന്റെ തീരുമാനം. ഇതിനായി അഞ്ചുകോടി രൂപ സർക്കാർ സബ്‌സിഡിയും അനുവദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്തകൾക്ക് അനുമതി നിഷേധിച്ചത്. 26ന് തിരഞ്ഞെടുപ്പിനെ നേരിടേണ്ട സംസ്‌ഥാനത്ത്‌ ഇത്തരത്തിൽ സബ്‌സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത്തരത്തിലുള്ള പദ്ധതികൾ മാറ്റിവെക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചതെന്നും സത്യവാങ്മൂലത്തിൽ കമ്മീഷൻ അറിയിച്ചു.

സംസ്‌ഥാനത്ത്‌ എല്ലാ വർഷവും റമസാൻ-വിഷു ചന്തകൾ നടക്കാറുണ്ട്. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. വിഷു ചന്തകൾ തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയും ചെയ്‌തിരുന്നു. എന്നാൽ, ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നെയ്യാറ്റിൻകര സ്വദേശി ജി ഗോവിന്ദ് നായരും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. തുടർന്ന് ഈ പരാതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചപ്പോഴാണ് ചന്തകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE