തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഒൻപത് ലക്ഷം രൂപ കൂടി കണ്ടെടുത്തു. കേസിലെ ആറാം പ്രതിയായ മാർട്ടിന്റെ വീട്ടിൽ നിന്നുമാണ് മെറ്റലിനുള്ളിൽ സൂക്ഷിച്ച നിലയിൽ പണം കണ്ടെടുത്തത്. തൃശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പരിശോധനക്ക് എത്തിയ അന്വേഷണ ഉദ്യോഗസ്‌ഥരാണ് പണം കണ്ടെത്തിയത്.
കവർച്ചക്ക് ശേഷം മാർട്ടിൻ കാറും സ്വർണവും വാങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം രൂപക്ക് സെക്കൻഡ്ഹാൻഡ് ഇന്നോവ കാറാണ് ഇയാൾ വാങ്ങിയത്. ഈ പണം ഉപയോഗിച്ച് ബാങ്കിൽ നിന്ന് ലോണായി എടുത്ത 4 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്‌തിട്ടുണ്ട്.
വിവിധ പ്രതികളുടെ വീടുകളിൽ നിന്നും മറ്റുമായി ഒരു കോടി പതിനഞ്ച് ലക്ഷത്തോളം രൂപ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മൂന്നരകോടിയോളം രൂപ കവർച്ച ചെയ്‌ത വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Read also: പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി







































