പാലക്കാട് ഡിസിസി പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് വികെ ശ്രീകണ്‌ഠൻ എംപി

By Staff Reporter, Malabar News
vk sreekandan
വികെ ശ്രീകണ്‌ഠൻ എംപി
Ajwa Travels

പാലക്കാട്: ഡിസിസി പ്രസിഡണ്ട് സ്‌ഥാനം വികെ ശ്രീകണ്‌ഠൻ എംപി രാജിവെച്ചു. ഇരട്ടപദവി ഒഴിവാക്കാനാണ് രാജി എന്നാണ് വിശദീകരണം. രാജിക്കത്ത് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അയച്ചുവെന്ന് അദ്ദേഹം അറിയിച്ചു.

പാർലമെന്റ് തിര‍ഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പുകൾ നിർണായകമായതിനാൽ തുടരണമെന്ന നേതൃത്വത്തിന്റെ അഭിപ്രായം മാനിച്ച് തുടരുകയായിരുന്നു; എംപി പറഞ്ഞു.

പാലക്കാട്ടെ ജനപ്രതിനിധിയെന്ന നിലയില്‍ പൂര്‍ണ സമയം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് പറഞ്ഞ വികെ ശ്രീകണ്‌ഠൻ എംപി ഇന്നുതന്നെ രാജി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും അറിയിച്ചു.

അതേസമയം വികെ ശ്രീകണ്‌ഠന്‍ സ്‌ഥാനം ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എവി ഗോപിനാഥ് അടക്കമുള്ള ജില്ലാ നേതാക്കളാണ് ആവശ്യമുയര്‍ത്തിയത്.

Read Also: അനധികൃതമായി കയ്യേറിയ വനഭൂമി തിരിച്ചുപിടിക്കും; മന്ത്രി എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE