കേപ്‌ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് തകർച്ചയോടെ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് 33 റൺസിനിടെ ഓപ്പണർമാരെ രണ്ടു പേരെയും നഷ്‌ടമായി. രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയെ നയിച്ച കെഎൽ രാഹുൽ (12), മായങ്ക് അഗർവാൾ (15) എന്നിവരാണ് പുറത്തായത്. 28 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 75 റൺസ് എന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാരായ രാഹുലും മായങ്കും മികച്ച തുടക്കമിട്ടെങ്കിലും അടുത്തടുത്ത സമയങ്ങളിൽ ഇരുവരും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 35 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത രാഹുലിനെ ഡ്യുവാൻ ഒലിവിയറും, 35 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 15 റൺസെടുത്ത മായങ്കിനെ കഗീസോ റബാദയുമാണ് പുറത്താക്കിയത്.
Read Also: കുപ്പിവെള്ള വില നിയന്ത്രണം; സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി








































