കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.
അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായത്. പ്രസാദിന്റെ മകളുമായി അരുൺ സൗഹൃദത്തിലായിരുന്നു. മുമ്പും അരുണിനെ പ്രസാദ് ഭീഷണപ്പെടുത്തിയിരുന്നു. ഇരവിപുരം പോലീസിൽ ഇതുസംബന്ധിച്ച് പരാതിയും നൽകിയിരുന്നു. വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പിന്നീട് പറഞ്ഞു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ ഉൾപ്പടെ പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചിരുന്നു.
ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാൽ, മദ്യലഹരിയിൽ അരുണമായി വാക്കേറ്റമുണ്ടായ ശേഷം പ്രസാദ് കുത്തുകയായിരുന്നു. പ്രസാദിനെ കൊല്ലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. കുരീപ്പുഴ വെസ്‌റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം നടന്നത്. അരുണിനെ കുത്തിയ ശേഷം പ്രസാദ് ശക്‌തികുളങ്ങര പോലീസിൽ കീഴടങ്ങുകായായിരുന്നു.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്