കണ്ണൂർ: കൊട്ടിയൂരിൽ ബാവലിപ്പുഴയിൽ കുളിക്കുന്നതിനിടെ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. ശനിയാഴ്‌ച അച്ഛനോടൊപ്പം കൊട്ടിയൂർ വൈശാഖോൽവത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കുട്ടി ഒഴുകിപോകുന്നത് കണ്ടതോടെ സ്‌ഥലത്തുണ്ടായിരുന്ന യുവാക്കൾ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭയന്നത് മൂലം കുട്ടി കരയുന്നുണ്ട്. കഴിഞ്ഞദിവം മുതൽ കണ്ണൂർ ജില്ലയിൽ ശക്‌തമായ മഴയാണ്. ഇതേത്തുടർന്ന് പുഴകളിലെല്ലാം ഒഴുക്ക് വർധിച്ചിട്ടുണ്ട്. ജൂൺ എട്ടാം തീയതി മുതലാണ് കൊട്ടിയൂർ വൈശാഖോൽസവത്തിന് തുടക്കമായത്.
ഇന്ന് രണ്ടാംശനി ആയതുകൊണ്ടുതന്നെ കൊട്ടിയൂരിൽ വൻ ഭക്‌തജന തിരക്കാണ് അനുഭവപ്പെട്ടത്. നാളെയും അവധി ദിനമായതിനാൽ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ജൂലൈ നാലുവരെ നീണ്ടുനിൽക്കുന്ന വൈശാഖോൽസവത്തിൽ 30 ലക്ഷത്തോളം തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!