കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്‌ച വൈകീട്ടാണ് ഇയാളെ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്.
ക്ഷേത്രത്തിൽ നിന്നും പത്തുകിലോമീറ്റർ അപ്പുറം മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഞായറാഴ്‌ച വൈകീട്ട് കാണാതായ കാസർഗോഡ് സ്വദേശിയെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്തിനെയാണ് (28) കാണാതായത്.
ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ പുഴയിൽ ഉൾപ്പടെ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.
Most Read| റഷ്യയെ ജി7ൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, പുട്ടിൻ അപമാനിതനായി; ട്രംപ്