മലപ്പുറം: കോവിഡ് പരിശോധന നടത്താത്ത യുവതിക്ക് പോസിറ്റീവ് ഫലമെന്ന അറിയിപ്പ് ലഭിച്ചതായി പരാതി. ചേലേമ്പ്ര സ്വദേശിയായ അമൃതയ്‌ക്കാണ് ടെസ്‌റ്റ് നടത്താതെ അധികൃതരുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ഫലം ലഭിച്ചത്. സംഭവത്തിൽ യുവതി ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേലേമ്പ്ര പഞ്ചായത്തിൽ നടത്തിയ കൂട്ടപരിശോധനയിൽ അമൃത ആർടിപിസിആർ ടെസ്‌റ്റിന് രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ യുവതിക്ക് പരിശോധനയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആരോഗ്യ വകുപ്പിൽ നിന്ന് കോവിഡ് പോസിറ്റീവ് ആണെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു.
കൂട്ടപരിശോധന നടത്തിയതിൽ സംഭവിച്ച സാങ്കേതിക പിഴവാണ് അമൃതയ്‌ക്ക് പോസിറ്റീവ് പരിശോധനാ ഫലം വരാൻ കാരണമെന്ന് ചേലേമ്പ്ര പഞ്ചായത്ത് മെഡിക്കൽ ഓഫിസർ ഡോ.അനിൽ കുമാർ പറഞ്ഞു. സംഭവത്തിൽ വിശദ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും