കോഴിക്കോട്: പയ്യോളി കൊട്ടക്കടപ്പുറത്ത് 11 വയസുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. കുറുന്തോടി യുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിയാണ്.
അനുജൻ സിയോണിന്റെ പിറന്നാൾ ആഘോഷത്തിന് ഇന്നലെ ബീച്ചിലെത്തിയതാണ് കുടുംബം. കടലിൽ കുളിക്കുന്നതിനിടെ സനോമിയ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. തുടർന്ന് ബീച്ചിലെ രക്ഷാപ്രവർത്തകർ കുട്ടിയെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Most Read: ബീച്ചിലെ മലിനജല സംസ്‌കരണ പ്ളാന്റ്; ആദ്യഘട്ട പ്രവ്യത്തികൾ ഈ മാസം തുടങ്ങും







































