കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം.
ഫാറൂഖ് കോളേജ് സ്വദേശിനികളായ തളിപ്പറമ്പിൽ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി പരിയാപുരത്ത് ദിനിലുമാണ് മരിച്ചത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ പന്തീരാങ്കാവ് കൊടൽനടക്കാവ് പടിഞ്ഞാത്ത് മീത്തൽ ദിജിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിൽസയിലാണ്.
മൊബൈൽ ടവർ ജോലി കഴിഞ്ഞു മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. അപകടത്തിന് തൊട്ടുപിന്നാലെ ഓടിക്കൂടിയ നാട്ടുകാർ ഒരാളെ കാറിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മീഞ്ചന്ത അഗ്‌നിരക്ഷാ സേനാ അംഗങ്ങളും നല്ലളം പോലീസും ചേർന്നാണ് കാർ വെട്ടിപ്പൊളിച്ച് ഉള്ളിൽ കുടുങ്ങിയ മറ്റു നാലുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ
































