കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാൽസംഗത്തിന് ഇരയായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. വിഷയത്തിൽ ഉടന്‍ റിപ്പോര്‍ട് നല്‍കണമെന്ന് വടകര റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണ്.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നല്‍കിയത്. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്കി. മൂന്ന് കായത്തൊടി സ്വദേശികളും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
Read also: ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാഴായി; കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാർക്ക് ഇപ്പോഴും ശമ്പളമില്ല







































