കോഴിക്കോട്: ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലാണ് സംഭവം. ഒരുമാസമായി പെൺകുട്ടി ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തുന്നുണ്ട്. ബുധനാഴ്‌ച തെറാപ്പിക്കായി ആശുപത്രിയിലെത്തിയ പെൺകുട്ടിയെ ചികിൽസയ്‌ക്കിടെ പീഡിപ്പിച്ചതായാണ് പരാതി ഉയർന്നത്.
സംഭവത്തിൽ വെള്ളയിൽ പോലീസ് ആരോഗ്യ പ്രവർത്തകനെതിരെ കേസെടുത്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകയായിരുന്നു പെൺകുട്ടിക്ക് സ്‌ഥിരമായി ചികിൽസ നടത്തിയിരുന്നത്. എന്നാൽ, ബുധനാഴ്‌ച എത്തിയപ്പോൾ ഇവർ മറ്റൊരാൾക്ക് ചികിൽസ നടത്തുകയായിരുന്നു. ഇതോടെ ജീവനക്കാരനാണ് അന്ന് ചികിൽസ നടത്തിയത്. ഇതിനിടയിൽ പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇന്നലെ വീണ്ടും പെൺകുട്ടി ചികിൽസയ്‌ക്ക് എത്തിയപ്പോൾ ആരോഗ്യ പ്രവർത്തകയെ വിരമറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പോലീസ് പരാതി നൽകുകയായിരുന്നു. പോലീസ് പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയായ ആരോഗ്യ പ്രവർത്തകൻ അടുത്ത കാലത്താണ് മറ്റോരു ജില്ലയിൽ നിന്ന് ബീച്ച് ആശുപത്രിയിൽ എത്തിയത്.
Most Read| വടക്കൻ കേരളത്തിൽ മഴ ശക്‌തം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്