കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ. മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റെ വടകര തോടന്നൂരിലെ വീടിന് നേരെയായിരുന്നു കഴിഞ്ഞ ഫെബ്രുവരി 27ന് പുലർച്ചെ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. വീടിന്റെ ഗേറ്റിന് മുന്നിലെത്തി വീടിന് നേരെ ബോംബെറിയുന്ന അക്രമികളുടെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ





































