കാസർഗോഡ്: ചന്തേരയിൽ 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെയാണ് (32) കോഴിക്കോട് കസബ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി.
ഇതേ കേസിൽ കോഴിക്കോട് കിണാശ്ശേരിയിലെ അബ്‍ദുൾ മനാഫിനെ (37) ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കുട്ടിയെ കോഴിക്കോട് നഗരത്തിലെ ലോഡ്‌ജിൽ എത്തിച്ച് പീഡനത്തിനിരയാക്കി എന്നാണ് കേസ്. ചന്തേര പോലീസ് പയ്യന്നൂർ പോലീസിന് കൈമാറിയ കേസിൽ രണ്ടുപേരെ ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു.
പെരുമ്പയിലെ കണ്ണടവ്യാപാര സ്‌ഥാപനത്തിലെ മാനേജർ കോഴിക്കോട് അക്കുപറമ്പ് സ്വദേശി ആൽബിൻ പ്രജിത്ത് എന്ന എൻപി പ്രജീഷ്, പയ്യന്നൂർ കോറോം നോർത്തിൽ സി. ഗിരീഷ് എന്നിവരെയാണ് പയ്യന്നൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ചന്തേര പോലീസ് രജിസ്‌റ്റർ ചെയ്‌ത പ്രകൃതിവിരുദ്ധ പീഡനക്കേസിൽ പോക്‌സോ നിയമപ്രകാരം അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി. 15 പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തതിൽ 16 പ്രതികളാണുള്ളത്.
ചന്തേര സ്‌റ്റേഷനിൽ അന്വേഷണം നടത്തുന്ന ഒമ്പത് കേസുകളിലെ പത്ത് പ്രതികളിൽ ഒമ്പതുപേർ ചൊവ്വാഴ്‌ച റിമാൻഡിലായി. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂരിലെ സിറാജുദ്ദീൻ വടക്കുമ്പാടിനെയാണ് ഇനി പിടികൂടാനുള്ളത്. ചന്തേരയിലും തലശ്ശേരിയിലും കൊച്ചി എളമക്കരയിലും ഓരോരുത്തർ ഉൾപ്പടെ മൂന്നുപേരെയാണ് ഇനി പിടികൂടാനുള്ളത്.
അറസ്‌റ്റിലായ ചന്തേരയിൽ ഒമ്പത്, പയ്യന്നൂരിൽ രണ്ട്, കോഴിക്കോട് കസബയിൽ രണ്ടുൾപ്പടെ 13 പ്രതികൾ റിമാൻഡിലാണ്. സ്വവർഗരതിക്കാർക്കുള്ള ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ വിദ്യാർഥിയെ പരിചയപ്പെട്ടത്. ചില ലോഡഡ്‌ജുകൾ കേന്ദ്രീകരിച്ച് നടന്ന പീഡനത്തിലും സാമ്പത്തിക ഇടപാടിലും ലോഡ്‌ജ് നടത്തിപ്പുകാർക്കും പങ്കുണ്ടെന്നാണ് സൂചന.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































