കോഴിക്കോട്: ആര്‍മി റിക്രൂട്ട്മെന്റിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ് ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് നായര്‍. 1985ല്‍ സിഖ് റെജിമെന്റില്‍ ഓഫീസറായി കരസേനയില്‍ ചേര്‍ന്ന പ്രദീപ് അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്.
ആര്‍മി റിക്രൂട്ട്മെന്റ് ബോര്‍ഡാണ് സൈനികരെയും ഓഫീസര്‍മാരെയും തിരഞ്ഞെടുക്കുന്നത്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച പ്രദീപ് നേരത്തെ നാഗാലാന്റില്‍ അസം റൈഫിള്‍സ് ഇന്‍സ്പെക്ടര്‍ ജനറലായിരുന്നു.
സത്താറ സൈനിക സ്കൂള്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷന് എന്നിവിടങ്ങളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഇദ്ദേഹം കോഴിക്കോട് സ്വദേശി ചന്ദ്രന് നായരുടെയും പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടത്തില്‍ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. പ്രശോഭ്, പൂജ എന്നിവര്‍ മക്കള്‍.
Malabar News: ഡിജിസിഎക്ക് സുരക്ഷ ക്രമീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കരിപ്പൂര്‍ വിമാനത്താവളം





































