കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ദാദർ-തിരുനെൽവേലി എക്സ്പ്രസിലാണ് ഇരുവരും എത്തിയത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കും.
Most Read: കൊച്ചി മെട്രോ യാത്രാ ടിക്കറ്റ് ഇനി മൊബൈൽ ഫോൺ വഴിയും എടുക്കാം








































