കോഴിക്കോട്: കഴിഞ്ഞ ദിവസം നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായയ്‌ക്ക് പേ വിഷബാധ സ്‌ഥിരീകരിച്ചു. കോർപ്പറേഷൻ ഡോഗ് സ്‌ക്വാഡ് പിടികൂടി പൂളക്കടവിലെ അനിമൽ ബർത്ത് കൺട്രോൾ ആശുപത്രിയിലേക്ക് മാറ്റിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. കണ്ണൂർ ആർഡിഡിഎല്ലിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്ന് കണ്ടെത്തിയത്.
കടിയേറ്റ നാല് വയസുകാരി ഉൾപ്പടെ 19 പേർക്കും ഗവ. ജനറൽ ബീച്ച് ആശുപത്രിയിൽ നിന്ന് പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്‌പ്പ് നടത്തിയിട്ടുണ്ട്. നായ കടിച്ചെന്ന സംശയത്തെ തുടർന്ന് അശോകപുരം ഭാഗത്തുനിന്ന് പിടികൂടിയ 20 നായകളെ പൂളക്കടവിലെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി