കോഴിക്കോട്: ജില്ലയിൽ ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്. പുതിയ കണക്ക് പ്രകാരം ട്രിപ്പിൾ ലോക്ക്ഡൗണുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 31 ആയി. കഴിഞ്ഞ ആഴ്ച 37 തദ്ദേശ സ്ഥാപനങ്ങൾ ആയിരുന്നു ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നത്. ഈ മാസം 21 മുതൽ 27 വരെ 14.3 ശതമാനമാണ് ജില്ലയിലെ ടിപിആർ നിരക്ക്.
എന്നാൽ, ടിപിആർ അഞ്ചു ശതമാനത്തിൽ താഴെയുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിൽ ഇല്ല. ബി കാറ്റഗറിയിൽ 13ഉം, സിയിൽ 34 തദ്ദേശ സ്ഥാപനങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ബി കാറ്റഗറിയിൽ ആയഞ്ചേരി, അരിക്കുളം, ചക്കിട്ടപ്പാറ, എടച്ചേരി, കാക്കൂർ, കൂരാച്ചുണ്ട്, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, പനങ്ങാട്, പുറമേരി, പുതുപ്പാടി, തൂണേരി പഞ്ചായത്തുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
കാറ്റഗറി സിയിൽ കോഴിക്കോട് കോർപറേഷൻ, മുക്കം, വടകര, പയ്യോളി, രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികൾ, അത്തോളി, അഴിയൂർ, ചേളന്നൂർ, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, ചോറോട്, കക്കോടി, കട്ടിപ്പാറ, കാവിലുംപാറ, കിഴക്കോത്ത്, കൊടിയത്തൂർ, കൂടരഞ്ഞി, കുന്നുമ്മൽ, കുറ്റ്യാടി, നൊച്ചാട്, ഒഞ്ചിയം, കാരശ്ശേരി, തുറയൂർ, തിക്കോടി, വളയം, വേളം, നരിക്കുനി, പേരാമ്പ്ര, കോട്ടൂർ, കുറുവട്ടൂർ, മാണിയൂർ, നാദാപുരം, വില്യാപ്പളി എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.
Read Also: പ്ളസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 87.94







































