സംസ്‌ഥാനത്ത്‌ 566 വാർഡുകൾ അടച്ചിട്ടു; കൂടുതൽ മലപ്പുറത്ത്; നിയന്ത്രണമില്ലാതെ ഇടുക്കി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ. ഇവിടങ്ങളിൽ പ്രതിവാര രോഗവ്യാപനതോത് എട്ടിന് മുകളിലാണ്. ഏറ്റവും കൂടുതൽ വാർഡുകൾ മലപ്പുറത്താണ്. 16 തദ്ദേശ സ്‌ഥാപനങ്ങളിലായി 171 വാർഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം. 102 വാർഡുകളുമായി പാലക്കാടാണ് രണ്ടാം സ്‌ഥാനത്ത്. 85 വാർഡുകളുമായി തൃശൂരാണ് മൂന്നാമത്. എറണാകുളത്ത് 51 തദ്ദേശ വാർഡുകളിലാണ് നിയന്ത്രണം.

വയനാട് 47, തിരുവനന്തപുരം- പത്തനംതിട്ട ജില്ലകളിൽ 6 വീതം, കൊല്ലം- കണ്ണൂർ 7 എന്നിങ്ങനെയാണ് വാർഡുതല കണക്കുകൾ. ഇന്നലെ വൈകിട്ടാണ് ജില്ലകളിൽ തദ്ദേശ സ്‌ഥാപനങ്ങൾ തിരിച്ചുള്ള കണക്കുകൾ പുറത്തുവന്നത്. അതേസമയം, ഇടുക്കിയിൽ ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും ഇല്ല.

Also Read: സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE