കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു. കൂടത്തായി ആറ്റിൻകര അമൽ ബെന്നി, കൂടത്തായി അമ്പായക്കുന്നുമ്മൽ വിഷ്‌ണു ദാസ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 810 മില്ലിഗ്രാം എംഡിഎംഎയും ബൈക്കും പോലീസ് പിടിച്ചെടുത്തു.
കൊടുവള്ളി ഇൻസ്‌പെക്‌ടർ എംപി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്‌ഐമാരായ കെകെ രാജേഷ് കുമാർ, പികെ അഷ്‌റഫ്, എഎസ്‌ഐമാരായ ശ്രീകുമാർ, സജീവൻ, സീനിയർ സിപിഒമാരായ അബ്‌ദുൽ റഹീം, ജയരാജൻ, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
Most Read: ഹത്രസിൽ യുവമോർച്ച പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ







































