കോഴിക്കോട്: പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥികൾക്കിടയിൽ മഞ്ഞപ്പിത്ത വ്യാപനം. സ്‌കൂളിലെ 65 കുട്ടികൾക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്‌കൂൾ വിഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്.
സ്‌കൂളിൽ ഇന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ കൂൾബാറിൽ നിന്നാകാം രോഗ ബാധയെന്നാണ് സംശയം. സ്‌കൂളിലെ കിണറിലും കൂളറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Most Read| അനധികൃത സ്വത്ത് സമ്പാദനം; അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ