ന്യൂഡെൽഹി: കോൺഗ്രസിൽ നിന്നും രാജിവെച്ച മുൻ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി.
കോൺഗ്രസിൽ ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലും കോൺഗ്രസിലില്ല. കേരളത്തിൽ കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽ ചേരും. ആരും തുറന്നുപറയുന്നില്ല. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും വിജയൻ തോമസ് പറഞ്ഞു.
നേമത്ത് സ്ഥാനാർഥി ആക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 7നാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ജയ്ഹിന്ദ് ടിവി മുൻ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
Also Read: സ്വന്തമായി ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി







































