തിരുവനന്തപുരം: വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് ഏപ്രിൽ മാസത്തിലും ഉപഭോക്‌താക്കളിൽ നിന്നും ഈടാക്കും. പ്രതിമാസം ബില്ലിങ് ഉള്ളവരിൽ നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവരിൽ നിന്നും യൂണിറ്റിന് ഏഴ് പൈസ വെച്ച് സർചാർജ് പിരിക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
ഫെബ്രുവരിയിൽ വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് 14.83 കോടിയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് ഏപ്രിലിലും സർചാർജ് പിരിക്കുന്നത്. ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സർചാർജ്. നേരത്തെ 10 പൈസ ആയിരുന്ന സർചാർജ് കെഎസ്ഇബി കുറച്ചിരുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ചിലവാകുന്ന തുക തിരിച്ചുപിടിക്കാൻ കെഎസ്ഇബി സ്വന്തം നിലയ്‌ക്ക് ഈടാക്കിയിരുന്ന സർചാർജാണ് കുറച്ചിരുന്നത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ