ബെംഗളൂരു റൂട്ടിലേക്ക് കൂടുതൽ സർവീസുകൾ; കേരള ആർടിസി പുതിയ 32 എസി ബസുകൾ വാങ്ങും

മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്റ്ററിൽ കേരള ആർടിസിയുടെ വോൾവോ, സ്‌കാനിയ ബസുകൾ പലതും പത്തുവർഷത്തിലേറെ കാലപ്പഴക്കമുള്ളതാണ്. ഓട്ടത്തിനിടെ ബസുകൾ തകരാറിലാകുന്നത് പതിവായതോടെ വരുമാനനഷ്‌ടവും നേരിടുന്നതോടെയാണ് പുതുതായി ബസുകൾ വാങ്ങാനുള്ള തീരുമാനത്തിലേക്ക് കേരള ആർടിസി എത്തിയത്.

By Senior Reporter, Malabar News
ksrtc
Ajwa Travels

ബെംഗളൂരു: ബെംഗളൂരു റൂട്ടിലേക്ക് കേരള ആർടിസിയുടെ കൂടുതൽ എസി ബസുകളെത്തും. പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചു. 8 സ്ളീപ്പർ, 14 എസി സീറ്റർ കം സ്ളീപ്പർ, 10 സീറ്റർ ബസുകളാണ് പുതുതായി വാങ്ങുന്നത്.

മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്റ്ററിൽ കേരള ആർടിസിയുടെ വോൾവോ, സ്‌കാനിയ ബസുകൾ പലതും പത്തുവർഷത്തിലേറെ കാലപ്പഴക്കമുള്ളതാണ്. ഓട്ടത്തിനിടെ ബസുകൾ തകരാറിലാകുന്നത് പതിവായതോടെ വരുമാനനഷ്‌ടവും നേരിടുന്നതോടെയാണ് പുതുതായി ബസുകൾ വാങ്ങാനുള്ള തീരുമാനത്തിലേക്ക് കേരള ആർടിസി എത്തിയത്.

കർണാടക ആർടിസിയും സ്വകാര്യ ബസുകളും കൂടുതൽ എസി സ്ളീപ്പർ സർവീസുകൾ ആരംഭിച്ചതോടെ പഴഞ്ചൻ ബസുകളുള്ള കേരള ആർടിസിക്ക് ഇവരുമായി മൽസരിക്കാനാകുന്നില്ല. മൂന്നുവർഷം മുൻപ് കേരള ആർടിസിയുടെ എസി സ്വിഫ്റ്റ് ബസുകൾ എത്തിയെങ്കിലും ചുരുക്കം റൂട്ടുകളിൽ മാത്രമാണ് ഇവ സർവീസ് നടത്തുന്നത്.

സ്വിഫ്റ്റിന്റെ മൾട്ടി ആക്‌സിൽ എസി സ്ളീപ്പർ ബസായ ഗജരാജയുടെ നാല് വീതം സർവീസുകൾ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമാണ്. ഈ ബസുകൾ തകരാറിലായാൽ പകരം ഓടിക്കാൻ സ്ളീപ്പർ ബസില്ല. കൂടാതെ, സ്വിഫ്റ്റിന്റെ തിരുവനന്തപുരം സീറ്റർ കം സ്ളീപ്പർ ബസ് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ്. രണ്ട് ബസുകൾ ഉണ്ടെങ്കിൽ പ്രതിദിന സർവീസ് ആരംഭിക്കാം.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE