കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി വേണാട് ബസ് കാണാതായ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടുന്നത്. ഈ മാസം എട്ടിനാണ് കൊട്ടാരക്കര കെഎസ്‌ആർടിസി സ്‌റ്റാൻഡ് പരിസരത്തെ റോഡിൽ പാർക്ക് ചെയ്‌തിരുന്ന RAC 354 (KL15 7508) നമ്പർ ബസ് ഇയാൾ മോഷ്‌ടിച്ചത്.
അർധരാത്രി സർവീസ് നടത്താനായി ടിക്കറ്റും ബോർഡുമായി അധികൃതർ എത്തിയപ്പോഴാണ് ബസ് കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഒൻപതാം തീയതി രാവിലെ 7 മണിയോടെ പാരിപ്പള്ളിയിൽ റോഡരികിൽ പാർക്ക് ചെയ്‌ത നിലയിൽ ബസ് കണ്ടെത്തുകയായിരുന്നു.
കൊല്ലം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാട് നിന്ന് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾ പാലക്കാട് ഒരു സർവീസ് സ്‌റ്റേഷനിൽ ജോലി ചെയ്‌തു വരികയായിരുന്നു. യാത്രക്കായാണ് ബസ് എടുത്തു കൊണ്ടുപോയതെന്നാണ് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
Read also: ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; ഹരജിയിൽ ഇന്ന് വിധി







































