വയനാട്: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന മാനന്തവാടി-ഇരിട്ടി-ചെറുപുഴ-ബളാൽ റൂട്ടിലെ കെഎസ്ആർടിസി ലിമിറ്റഡ് സ്‌റ്റോപ് ബസ് വീണ്ടും സർവീസ് തുടങ്ങി. ഇരിട്ടി ഭാഗത്തു നിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള അവസാന ബസ്സാണിത്.
മാനന്തവാടി, പാൽചുരം, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, ഉളിക്കൽ, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് വഴിയാണ് ബസ് സർവീസ് നടത്തുക. ഉച്ചക്ക് 2.45ന് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് അഞ്ചിന് ഇരിട്ടി വഴി രാത്രി 8.45ന് ബളാലിൽ എത്തും. പുലർച്ചെ ആറിന് ബളാലിൽ നിന്ന് ആരംഭിച്ചു 11.20ന് മാനന്തവാടിയിൽ എത്തുന്ന രീതിയിലാണ് സർവീസ്.
Most Read: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ








































