എറണാകുളം: രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8ആം തീയതി സ്‌ത്രീകൾക്ക് മാത്രമായി വിനോദയാത്ര നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വണ്ടർലാ വാട്ടർ തീം പാർക്കിലേക്കാണ് വനിതകൾക്കായി യാത്ര ഒരുക്കുന്നത്.
യാത്രാ ചിലവും പ്രവേശന ഫീസും ഉൾപ്പടെ 800 രൂപ മാത്രമാണ് യാത്രക്ക് ചിലവാകുക. കൂടാതെ കൊച്ചി മെട്രോയിൽ സൗജന്യ യാത്രയും പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. എറണാകുളം ഡിപ്പോയിൽ നിന്നും എസി ലോ ഫ്‌ളോർ ബസിലാണ് യാത്ര. രാവിലെ 9 മണിക്ക് പുറപ്പെട്ട് രാത്രി 7.30 തിരികെയെത്തുന്ന രീതിയിലാണ് വിനോദയാത്ര നിശ്‌ചയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 8089108506, 8075194552 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read also: കൺഫർമേഷൻ എസ്‌എംഎസിനായി കാത്തിരിക്കേണ്ട; പിഎസ്‌സി